കുടിവെള്ള പദ്ധതി: താത്്പര്യപത്രം ക്ഷണിച്ചു
1301326
Friday, June 9, 2023 1:11 AM IST
ബളാൽ: പഞ്ചായത്ത് നടപ്പിലാക്കുന്ന ജല ജീവന് മിഷന് പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലസംഭരണി, കിണര്‍ സ്ഥാപിക്കുന്നതിന് സ്ഥലം നല്കാന് താല്പര്യമുള്ളവരില് നിന്നും താല്പര്യപത്രം ക്ഷണിച്ചു.
താല്പര്യമുള്ള വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില, വസ്തു വില്പനയ്ക്ക് തയ്യാറാണെന്ന സമ്മതപത്രം എന്നിവ ഉള്‍പ്പെടുത്തി ഏഴുദിവസത്തിനകം ബളാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
ഫോൺ: 0467-2242235
സബ്ജൂണിയര്‍ വടംവലി:
സെന്റ് ജോസഫ് സ്കൂള്‍ ജേതാക്കള്‍
വെള്ളരിക്കുണ്ട്: ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യുപി സ്കൂള്‍ ടീം ജേതാക്കളായി. കാതറിന് മേരി മാത്യു, ഏയ്ഞ്ചല്‍ റോസ്മേരി, എ.ആർ.ദേവമിത്ര, കെ.എം.അരുണിമ, ഷോണ എല്‍സ അനീഷ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. ഇതില്‍ കാതറിൻ, അരുണിമ, ദേവമിത്ര എന്നിവര്‍ സംസ്ഥാന വടംവലി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.