റോപ്പ് പുള്‍ അപ്പ്: സെബാസ്റ്റ്യന്‍ ലോക റിക്കാര്‍ഡ്
1301322
Friday, June 9, 2023 1:11 AM IST
കുന്നുംകൈ: റോപ്പ് പുള്‍ അപ്പില്‍ ലോക റിക്കാര്‍ഡ് നേട്ടവുമായി കുന്നുംകൈ പാലക്കുന്ന് സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് മനയാനിക്കൽ. 30 സെക്കന്‍ഡില്‍ 21 റോപ്പ് പുള്‍ അപ്പ് എടുത്താണ് ഈ 24കാരന് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയത്.
ഫിറ്റ്നസ് ആന്‍ഡ് മള്‍ട്ടി ജിം പരിശീലകനായ പി.പി.ഷിജുവിന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷത്തോളമായി ജിമ്മില്‍ പരിശീലനം നടത്തിവരുകയാണ്.
ഫിറ്റ്നസിനോടുള്ള അടങ്ങാത്ത കമ്പമാണ് അദ്ദേഹത്തെ ഈ ലോക റിക്കാര്‍ഡ് നേടാന്‍ സഹായിച്ചത്.
നിലവില്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.