സോളാര് പാനല് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
1300768
Wednesday, June 7, 2023 12:59 AM IST
മടിക്കൈ: കാരാക്കോട് വെള്ളൂടയില് വര്ഷങ്ങളായി പ്രവര്ത്തിച്ചു വരുന്ന സോളാര് പാര്ക്കിന്റെ അനുബന്ധമായി നിരവധി പട്ടിക വര്ഗ വിഭാഗം ജനങ്ങള് താമസിക്കുന്ന നെല്ലിയടുക്കത്ത് വീണ്ടും പാനല് സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് നെല്ലിയടുക്കം പട്ടികവര്ഗ ഊരുകൂട്ടം ആവശ്യപ്പെട്ടു. കോളനി നിവാസികളെ പഞ്ചായത്ത് കാലാകാലങ്ങളില് അവഗണിക്കുകയാണ്.
നല്ല രീതിയില് യാത്ര ചെയ്യാന് ഒരു റോഡ് സൗകര്യം പോലും അധികൃതര് നിഷേധിക്കുന്നു. അമ്പലത്തുകര വില്ലേജില്പ്പെട്ട കാഞ്ഞിരപ്പൊയില്, ചീമേനി തുടങ്ങിയസ്ഥലത്ത് ഈ പ്രോജക്ട് പാസായതാണ്. എന്നാല് രാഷ്ട്രീയ സ്വാധീനത്താലും പഞ്ചായത്ത് ഭരണസ്വാധീനത്താലും ഭരണ തലത്തില് ഇടപെട്ട് ഇവിടെ പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. ആയതിനാല് ഈ പ്രദേശത്ത് മാത്രം പദ്ധതി എന്ന തീരുമാനം അംഗീകരിക്കാന് സാധിക്കില്ലെന്നും ഇതിനെതിരെ കോളനി നിവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഊരുകൂട്ടം മുന്നറിയിപ്പ് നല്കി.
യോഗത്തില് ഊരുമൂപ്പന് എന്.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കെ. നാരായണന്, ബിജു, ഉണ്ണികൃഷ്ണന്, കുഞ്ഞിരാമന്, കുഞ്ഞിക്കണ്ണന്, മണി എന്നിവര് പ്രസംഗിച്ചു.