ഈസ്റ്റ് എളേരി വനിതാ സൊസൈറ്റി അരിയിരുത്തി ശാഖ ഉദ്ഘാടനം ചെയ്തു
1300763
Wednesday, June 7, 2023 12:59 AM IST
പാലാവയല്: ഈസ്റ്റ് എളേരി വനിതാ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അരിയിരുത്തി ശാഖയുടെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചെറുപുഴ പാലത്തിനടുത്ത് മൈപ്ലാക്കല് ബില്‍ഡിംഗിലാണ് ശാഖ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
സംഘം സ്ഥാപകനും പ്രമുഖ സഹകാരിയുമായ മാത്യു സെബാസ്റ്റ്യന്‍ നായിക്കംപറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ ഡെയ്സി ജോസ് മാളിയേക്കല്‍, ഫിലോമിന ജോണി ആക്കാട്ട്, മേരി ജോര്‍ജ് അരീക്കാട്ട് എന്നിവരെ ആദരിച്ചു. കെ. നീലകണ്ഠന്, സി.വി. നാരായണന്, ജോമോന് ജോസ്, സി.ജെ. സജിത്ത് എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംഘം സെക്രട്ടറി റീസ ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് വല്‍സമ്മ ജോണ്‍, അരിയിരുത്തി ശാഖ മാനേജര്‍ ഇന്‍ചാര്‍ജ് എ.ജെ. ഷീന എന്നിവര്‍ പ്രസംഗിച്ചു.