പലിശ സബ്സിഡി അനുവദിക്കണം: കെസിഇഎഫ്
1300289
Monday, June 5, 2023 12:45 AM IST
കാസര്‍ഗോഡ്:കര്‍ഷകര്‍ക്കു വിതരണം ചെയ്ത കാര്‍ഷിക വായ്പകളില്‍ സഹകരണ ബാങ്കുകള്‍ അനുവദിച്ചു നല്കിയ പലിശ ഇളവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ ഇനത്തില്‍ കോടികളാണ് സര്‍ക്കാറില്‍ നിന്നു ലഭിക്കാനുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.കേരള ബാങ്ക് നിയമനങ്ങളില്‍ പ്രഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ഇ.ജയൻ, പി.കെ.പ്രകാശ്കുമാര്, കെ.ശശി, സുജിത് പുതുകൈ, ജി.മധുസൂദനൻ, എ.കെ.ശശാങ്കൻ, യു.പ്രശാന്ത് കുമാർ, കെ.പി.പ്രഭാകരൻ, എം.പുരുഷോത്തമന് നായര്‍, കെ.എം.ഉണ്ണികൃഷ്ണൻ, പി.വിനോദ്കുമാർ, സി.ശശി, എം.എസ്.പുഷ്പലത, കെ.ബാലകൃഷ്ണൻ, എ.സുധീഷ്കുമാർ, രാജേഷ് മംഗല്പാടി, ഒ.കെ.വിനു, പി.യു.വേണുഗോപാലൻ, ഇ.വിജയകുമാർ, കെ.നാഗവേണി, കെ.ഗീത, ചന്ദ്രന് വി.തച്ചങ്ങാട്, ഷാഫി ചൂരിപ്പള്ളം, കെ.സുകുമാരൻ, കെ.പ്രിയേഷ്, വി.അശോകന് എന്നിവര്‍ സംസാരിച്ചു.