വിദ്യാർഥികളെ അനുമോദിച്ചു
1299987
Sunday, June 4, 2023 7:42 AM IST
കാഞ്ഞങ്ങാട്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കാഞ്ഞങ്ങാട്ടെ മാധ്യമപ്രവര്‍ത്തകരുടെ മക്കളെ പ്രസ്ഫോറത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കെഎപി കണ്ണൂര്‍ ബറ്റാലിയന് കമാന്‍ഡന്റ് ടി.കെ.വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. ഫസലുറഹ്മാന്, മാനുവല്‍ കുറിച്ചിത്താനം, പി.പ്രവീണ്‍കുമാർ, ജോയ് മാരൂര്‍, ഇ.വി.ജയകൃഷ്ണൻ, ബഷീര്‍ ആറങ്ങാടി, ബാബു കോട്ടപ്പാറ, കെ.എസ്.ഹരി എന്നിവര്‍ സംസാരിച്ചു. പത്താംക്ലാസ് വിജയികളായ ഒ.വി.ശിവനന്ദന, കെ.ദേവ്ജ്യോത്, അദ്വൈത് മോഹൻ, മുഹമ്മദ് റാബി, കെ.കാര്‍ത്തിക്, പ്ലസ്ടു വിജയി മുഹമ്മദ് നഹാഷ് ബഷീര്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.