എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി അ​റ​സ്റ്റി​ല്‍
Wednesday, May 31, 2023 5:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര പ​ട്ടേ​ല്‍​റോ​ഡി​ലെ മു​ഹ​മ്മ​ദ് ഷാ​ഫി (45) അ​റ​സ്റ്റി​ൽ.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി.​ഷൈ​നി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ കു​ശാ​ല്‍ ന​ഗ​ര്‍ റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം പോ​ലീ​സ് മു​ഹ​മ്മ​ദ് ഷാ​ഫി ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബൂ​ബ​ക്ക​ര്‍ ക​ല്ലാ​യി, നി​കേ​ഷ്, ജി​നേ​ഷ്, പ്ര​ണ​വ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.