വയോജന പകൽ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1298222
Monday, May 29, 2023 12:50 AM IST
ഒടയംചാൽ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോം-ബേളൂര്‍ പഞ്ചായത്തിലെ നേരംകാണാതടുക്കത്ത് നിര്‍മ്മിച്ച വയോജന പകല്‍ പരിപാലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ വിനോദ ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ.ഭൂപേഷ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.വി. ചന്ദ്രൻ, രജനി കൃഷ്ണൻ, കെ.പത്മകുമാരി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഗോപാലകൃഷ്ണൻ, വാര്‍ഡ് മെമ്പര്‍ കെ.എം.കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (ഇന്‍ ചാര്‍ജ്) എം.വിജയകുമാര്‍ സ്വാഗതവും സംഘാടകസമിതി പ്രതിനിധി സുരേഷ് വയമ്പ് നന്ദിയും പറഞ്ഞു.