നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം
1298218
Monday, May 29, 2023 12:50 AM IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപത്തുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. നൂറുകണക്കിന് ലോഡ് മാലിന്യങ്ങള്‍ കത്തിനശിച്ചു. വര്‍ഷങ്ങളായി നീക്കം ചെയ്യാതെ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഏറ്റവും പിറകുവശത്തായി കൂട്ടിയിരുന്ന മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. മുന്‍ഭാഗത്ത് കൂട്ടിയിരുന്ന പുതിയതായി കൊണ്ടുവന്ന മാലിന്യങ്ങള്ക്കൊന്നും തീ പിടിച്ചിട്ടില്ല. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. കാഞ്ഞങ്ങാട് നിന്നും അഗ്നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും മുക്കാല്‍ ഭാഗവും കത്തിയിരുന്നു. മുന്‍ഭാഗത്തേക്ക് തീ പടരുന്നത് തടയാനായി. അബദ്ധത്തില്‍ തീ പിടിക്കാന്‍ സാധ്യതയില്ലെന്നും തീപിടുത്തത്തില്‍ ദുരൂഹത ഉള്ളതായും മുസ്ലിംലീഗ് നേതാവ് കെ.കെ.ജാഫര്‍ ആരോപിച്ചു.
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീ പിടിച്ചിരിക്കുന്ന