കുറ്റിക്കോൽ: ജനശ്രീ കുറ്റിക്കോല് മണ്ഡലം കമ്മിറ്റി കുടുംബസംഗമത്തോടനുബന്ധിച്ച് സുല്ത്താന് ഡയമണ്ട്സ് & ഗോള്ഡുമായി ചേര്ന്ന് 'ഡിയര് പാരന്റ്' ലഹരിവിരുദ്ധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു.
കുട്ടികള് ലഹരിവിപത്തിന്റെ ദൂഷ്യവലയത്തില്പെടാതിരിക്കാനുള്ള മുന്കരുതലിനായി രക്ഷിതാക്കള്ക്ക് പരിശീലനം നല്കി. ജനശ്രീ ജില്ലാ ചെയര്മാന് കെ.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയര്മാന് പവിത്രന് സി.നായര് അധ്യക്ഷത വഹിച്ചു. ജേസീസ് രാജ്യാന്തര പരിശീലകന് വി.വേണുഗോപാല് ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിരാമന് തവനം, ഷീബ സന്തോഷ്, സുല്ത്താന് മാര്ക്കറ്റിംഗ് മാനേജര് ബിജു ജോസഫ്, ജനശ്രീ ജില്ലാ സെക്രട്ടറി രാജീവന് നമ്പ്യാർ, ട്രഷറര് സുധര്മ, മണ്ഡലം സെക്രട്ടറി പി.ജെ.ജെയിംസ്, ബാലകൃഷ്ണൻ, ലത പനയാല്, സമീറ ഖാദര് എന്നിവര് പ്രസംഗിച്ചു.