കാസര്ഗോഡ്: ജില്ലയിലെ സ്കൂള് ബസ് ഡ്രൈവര്മാര്ക്ക് വേണ്ടി മോട്ടോര് വാഹന വകുപ്പ് നടത്തുന്ന ഏകദിന പരിശീലനം ഇന്നു രാവിലെ 10ന് കാഞ്ഞങ്ങാട് യുബിഎംസി എല്പിഎസ്, 29നു രാവിലെ 10ന് കാസര്ഗോഡ് സഅദിയ ഇംഗ്ലീഷ് സ്കൂൾ, ഉച്ചയ്ക്ക് രണ്ടിന് വെള്ളരിക്കുണ്ട് സബ് ആര്ടി ഓഫീസ്, 30നു രാവിലെ 10നു കാഞ്ഞങ്ങാട് അമൃത വിദ്യാപീഠം, 31നു രാവിലെ ഒമ്പതിന് ഉപ്പള എജിഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ, 31നു രാവിലെ 10നു ചെമ്മനാട് ജമാ അത്ത് സ്കൂള് എന്നിവിടങ്ങളില് നടത്തും. നടപ്പ് അധ്യായനവര്ഷം അപകടമുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂള് ബസ് ഡ്രൈവര്മാരും ഏതെങ്കിലും ഒരു ഏകദിന പരിശീലന പരിപാടിയില് പങ്കെടുക്കണമെന്ന് ആര്ടിഒ എം.ടി.ഡേവിസ് അറിയിച്ചു.