കാഞ്ഞങ്ങാട്: റബറും നാളികേരവുമടക്കം കാര്‍ഷികവിഭവങ്ങളുടെ വില പുതുക്കി നിശ്ചയിക്കണമെന്ന് കേരള കര്‍ഷക ഫെഡറേഷന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്മാന് കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.കൃഷ്ണന് അധ്യക്ഷതവഹിച്ചു. സിഎംപി സെന്‍ട്രല്‍ സെക്രട്ടറിയേറ്റഗം വി.കെ.രവീന്ദ്രൻ, ജില്ല സെക്രട്ടറി ഇ.വി.ദാമോദരൻ, ടി.വി.ഉമേശന്, സി.വി.തമ്പാന്, പി.കെ.രഘുനാഥ്, സി.ബാലൻ, കെ.വി.സാവിത്രി, നിവേദ് രവി, കൃഷ്ണന് താനത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.
ചെറുപനത്തടി-പള്ളിയറ റോഡ് തുറന്നു
രാജപുരം: പനത്തടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി - വിഷ്ണുമൂര്‍ത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു. 140 മീറ്റര്‍ നീളത്തിലുള്ള റോഡ് അഞ്ച് ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എന്‍.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ്, അംഗങ്ങളായ കെ.ജെ.ജെയിംസ്, കെ.കെ.വേണുഗോപാൽ, രാധ സുകുമാരന്‍, ജനകീയ സമിതി കണ്‍വീനര്‍ ബേബി കോച്ചേരിൽ, കെ.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.