'കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് പുനരാരംഭിക്കണം'
1297455
Friday, May 26, 2023 1:00 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി വെച്ച പാര്‍സല്‍ സര്‍വീസ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ദിനംപ്രതി അഞ്ച് ഫോം (പാക്കിംഗ് സംവിധാനം) പാഴ്സലുകള്‍ കാഞ്ഞങ്ങാട്ട് നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കുന്നുണ്ട്.
പ്രതിദിനം അയ്യായിരത്തോളം രൂപയാണ് പാര്‍സല്‍ ഇനത്തില്‍ കാഞ്ഞങ്ങാട് സ്റ്റേഷന്റെ വരുമാനം. പുറമെ പാഴ്സല്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴിലാളികള്‍ക്കും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവുമാണ് സര്‍വീസ് നിര്‍ത്തിവെച്ചത് മൂലം ഉണ്ടായത്.
കോവിഡ് മഹാമാരിക്ക് ശേഷം പാഴ്സല്‍ വഴിയുള്ള റെയില്‍വേ വരുമാനം കൂടി വരുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമുണ്ടാകുന്ന തരത്തില്‍ പാഴ്സല്‍ സര്‍വീസ് തന്നെ വേണ്ടെന്ന് റെയില്‍വേ തീരുമാനിച്ചത്.
എത്രയും വേഗം റെയില്‍വേ പാര്‍സല്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജർ, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർ, ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ എന്നിവര്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടു.