സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
1297243
Thursday, May 25, 2023 1:02 AM IST
തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷന് പരിസരത്ത് നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ. മടക്കരയില്‍ ബോട്ട് തൊഴിലാളിയായി ജോലിചെയ്യുന്ന തമിഴ്നാട് നാഗപട്ടണം ജില്ലയില്‍ രാധാമംഗലം പുതുക്കോളനി തെരുവിലെ ജയപ്രകാശ(53)ത്തെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കാണാതായ സ്കൂട്ടര്‍ പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഗാനാലാപന
മത്സരം 27 ന്
കാഞ്ഞങ്ങാട്: അനശ്വര കവികളായ വയലാര്‍ - പി.ഭാസ്കരന് - ഒ.എൻ.വി. എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ചന്ദ്രകളഭം' ഉത്തരമലബാര്‍ ഗാനാലാപന മത്സരത്തിന്റെ മൂന്നാം സീസണ് 27 ന് കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് 3.30 ന് കവി സി.എം.വിനയചന്ദ്രന് ഉദ്ഘാടനം ചെയ്യും. ക്രിയേറ്റീവ് കാഞ്ഞങ്ങാട് പ്രസിഡന്റ് ജബ്ബാര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിക്കും.