28 ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം: എഫ്എച്ച്എസ്ടിഎ
1296955
Wednesday, May 24, 2023 12:58 AM IST
കാസര്‍ഗോഡ്:അടുത്ത അക്കാദമിക് വര്‍ഷത്തിലെ അക്കാഡമിക് കലണ്ടറില്‍ 28 ശനിയാഴ്ചകള് പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഫെഡറേഷന് ഓഫ് ഹയര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശനിയാഴ്ച ഒഴിവാക്കി ആറു പ്രവര്‍ത്തിദിനങ്ങളെ അഞ്ച് ആയി ചുരുക്കിയപ്പോള്‍ നഷ്ടപ്പെട്ട മണിക്കൂറുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ കൂട്ടിച്ചേര്‍ത്താണ് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 4.45 വരെയുള്ള ടൈം ടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. ശനിയാഴ്ചകള് ഇല്ലാതെതന്നെ ആകെ പ്രവര്‍ത്തി ദിനങ്ങളെ മണിക്കൂറാക്കി മാറ്റിയാല്‍ തന്നെ ഹയര്‍സെക്കന്‍ഡറിയില്‍ ഇപ്പോള്‍ തന്നെ 220നു മുകളില്‍ പ്രവൃത്തി ദിനങ്ങളുണ്ട്.
കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത അദ്ധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ അക്കാദമിക് കലണ്ടറിനെപ്പറ്റി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഒരു വിഭാഗം അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് എടുത്ത ഈ തീരുമാനം പിന്‍വലിക്കണമെന്ന് എഫ്എച്ച്എസ്ടിഎ നേതാക്കളായ സുബിന് ജോസ്, ജിജി തോമസ്, പി.സുകുമാരൻ, ഇ.പി.ജോസ്കുട്ടി, ബി.അന്‍വർ, പ്രവീണ്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.