മരുതോം ചുള്ളിത്തട്ടില് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
1283457
Sunday, April 2, 2023 1:02 AM IST
വെള്ളരിക്കുണ്ട്: മലയോര ഹൈവേയില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാത്ത മരുതോം വനമേഖലയിലെ ചുള്ളിത്തട്ടില് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ക്രിസ്റ്റി ജോയി, മനു ജോസഫ്, ആന്റോ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാലോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തനെയുള്ള ഇറക്കവും പൊട്ടിത്തകര്‍ന്നു കിടക്കുന്ന റോഡും ഇവിടെ പതിവായി അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇറക്കത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവായിരിക്കുകയാണ്.