ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു
1282861
Friday, March 31, 2023 10:30 PM IST
പരപ്പ: ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എസ്. രാജു (48) അന്തരിച്ചു. രണ്ടുദിവസം മുമ്പ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കനകപ്പള്ളിയിലെ സ്കറിയ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മക്കള്‍: അലന് കെ.രാജു, ആഷിന് കെ.രാജു. സഹോദരങ്ങള്‍: റാന്‍സി, രജനി (വില്ലേജ് അസിസ്റ്റന്റ്, ഇടുക്കി), രാജേഷ്. സംസ്കാരം ഇന്നു രാവിലെ 10.30 ന് കനകപ്പള്ളി സെന്റ് മാര്ട്ടിന് ഡി പോറസ് ദേവാലയത്തില്‍.