കറുപ്പണിഞ്ഞ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലെത്തും
1282810
Friday, March 31, 2023 12:39 AM IST
കാസര്‍ഗോഡ്: പൊതുവിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു എന്ന വ്യാജന, ഹയര്‍ സെക്കൻഡറി വിഭാഗത്തെ തന്നെ ഇല്ലാതാക്കണമെന്നുള്ള നിര്‍ദേശങ്ങളടങ്ങിയ ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൂന്നിന് ആരംഭിക്കുന്ന മൂല്യനിര്‍ണയ ക്യമ്പുകളില്‍ കരിദിനം ആചരിക്കും.
കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ കറുത്ത വസ്ത്രവും ബാഡ്ജുകളും ധരിക്കും. ചെമ്മനാട് ജെഎച്ച്എസ്എസ്, ബല്ല ജിഎച്ച്എസ്എസ്, ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് എന്നീ മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ഗേറ്റിനു പുറത്ത് രാവിലെ ഒമ്പതിന് പ്രതിഷേധയോഗവും നടക്കും.