കി​ളി​യ​ളം-​വ​ര​ഞ്ഞൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, March 30, 2023 12:47 AM IST
ക​രി​ന്ത​ളം: കി​ഫ്ബി പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന കി​ളി​യ​ളം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ കി​ളി​യ​ളം ഭാ​ഗ​ത്തു നി​ന്നും വ​ര​ഞ്ഞൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​വു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

കൊ​ല്ലം​പാ​റ​യി​ല്‍ നി​ന്നും കി​ളി​യ​ളം വ​ഴി വ​ര​ഞ്ഞൂ​ര്‍ പോ​വേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൊ​ല്ലം​പാ​റ ബി​രി​ക്കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് വ​ഴി മേ​ലാം​ചേ​രി​യി​ലൂ​ടെ വ​ര​ഞ്ഞൂ​റി​ലേ​ക്കും തി​രി​ച്ചും പ്ര​വേ​ശി​ക്ക​ണം.

അ​തു​പോ​ലെ വ​ര​ഞ്ഞൂ​റി​ല്‍ നി​ന്നും കി​ളി​യ​ളം വ​ഴി കൊ​ല്ലം​പാ​റ​യി​ലേ​ക്ക് പോ​വേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വ​ര​ഞ്ഞൂ​ര്‍ ചാ​ങ്ങാ​ട് നി​ന്നും ത​രി​മ്പ വ​ഴി കൂ​വാ​റ്റി ഭാ​ഗ​ത്തേ​ക്കും/​ചാ​മ​ക്കു​ഴി ത​ട്ടി​ലേ​ക്കും തി​രി​ച്ചും പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.