ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍
Tuesday, March 28, 2023 10:27 PM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ദൂ​ര്‍ സ്വ​ദേ​ശി​യെ ക​ര്‍​ണാ​ട​ക ഗാ​ളി​മു​ഖ​ത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ദൂ​ര്‍ പ​ടി​യ​ത്ത​ടു​ക്ക​യി​ലെ അ​ബ്ദു​ള്‍ റ​ഹ്‌​മാ​നെ (40) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഗാ​ളി​മു​ഖ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​ന്‍റെ കാ​ര്‍ ഗാ​ളി​മു​ഖ അ​ടു​ക്കാ​ര്‍ എ​ന്ന സ്ഥ​ല​ത്തെ ക്വാ​റി​ക്ക് സ​മീ​പ​ത്തെ ഒ​രു വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി.

ഗാ​ളി​മു​ഖ​ത്ത് നാ​ലു​പേ​ര്‍ ത​ന്നെ പി​ന്തു​ട​ര്‍​ന്ന​താ​യി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ നാ​ട്ട​ക്ക​ല്ലി​ലെ സു​ഹൃ​ത്താ​യ ഹം​സ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. പെ​ട്ടെ​ന്ന് വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍​വ​ച്ച ശേ​ഷം ഹം​സ തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ള്‍ ത​നി​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നും ഗ്വാ​ളി​മു​ഖ​ത്തെ ബാ​റി​ന് സ​മീ​പം താ​നു​ണ്ടെ​ന്നും അ​വി​ടെ എ​ത്ത​ണ​മെ​ന്നും യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.​പി​ന്നീ​ടാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ന​കീ​യ​വേ​ദി ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റ​സീ​ന. മ​ക്ക​ള്‍: റ​ഹ്‌​മ​ത്ത്, റ​ഹ്ബ​ത്ത്, മു​ഖ്താ​ര്‍.