ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്ഥി മരിച്ചു
1281821
Tuesday, March 28, 2023 10:27 PM IST
മഞ്ചേശ്വരം: ഹൊസങ്കടി ദേശീയപാതയില് ടിപ്പര് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്ഥി തല്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്ഥിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കുമ്പള മഹാത്മ കോളജ് വിദ്യാര്ഥിയും കുഞ്ചത്തൂര് ഗവ. ഹൈസ്കൂളിന് സമീപത്തെ എം. അസ്മയുടെ മകനുമായ മുഹമ്മദ് ആദില് (19)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കോളജില് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാതാ നിര്മാണവുമായി ബന്ധപ്പെട്ട് ഓടുന്ന ടിപ്പര് ലോറിയുമായി ഇവര് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. സഹപാഠി കുഞ്ചത്തൂര് സന്നടുക്ക കലന്തര് ഷാ കോട്ടേജില് താമസിക്കുന്ന അര്ഷാദ് അലി(18)ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയില് ചികിത്സയിലാണ്.