രാഹുല്‍ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചു
1281530
Monday, March 27, 2023 1:28 AM IST
ചിറ്റാരിക്കാല്‍: രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാനും ജയിലിലടക്കാനുംവേണ്ടി ജനാധിപത്യ നിയമവ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്ന മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് കരിമഠം, ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, മാത്യു പടിഞ്ഞാറേല്, ജോസ് കുത്തിയതോട്ടില്‍, ജോസഫ് മുത്തോലി, മേഴ്സി മാണി, ഷിജിത്ത് കുഴുവേലില്‍, സോണി പൊടിമറ്റം, ഷോണി കലയത്താങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി. പാലാവയലില്‍ നടന്ന പ്രകടനത്തിന് ജോഷി അന്ത്യാംകുളം, മാത്യു സെബാസ്റ്റ്യന്‍, പ്രശാന്ത് പാറേക്കൂടിയില്, തോമസ് കൊറ്റനാല്‍, മാര്ട്ടിന് തോമസ്, ജിജി ഈരൂരിക്കല്‍, ബെന്നി കോഴിക്കോട്ട് എന്നിവര്‍ നേതൃത്വം നല്കി.