സഹകരണ ജനാധിപത്യ വേദി സെമിനാര്‍ നടത്തി
1281238
Sunday, March 26, 2023 7:04 AM IST
ചെറുവത്തൂര്‍: സമഗ്ര സഹകരണ നിയമ ഭേദഗതി സംബന്ധിച്ച് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വേദി ജില്ലാ ചെയര്മാന് കെ.നീലകണ്ഠന് അധ്യക്ഷത വഹിച്ചു. ഇന്‍സ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് സി.വിനോദ് കുമാര്‍ വിഷയാവതരണം നടത്തി.
മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്, കെ.കെ.രാജേന്ദ്രന്, എ.ഗോവിന്ദന് നായര്‍, വി.കൃഷ്ണന്, മാമുനി വിജയന്, കെ.വി.സുധാകരന്, ഹരീഷ് പി.നായര്‍, സെബാസ്റ്റ്യന്‍ പതാലില്‍, പി.കെ.വിനയകുമാര്‍, എ.കെ.നായര്‍, എം.രാധാകൃഷ്ണന് നായര്‍, എ.വി.ചന്ദ്രന് മാസ്റ്റര്‍, പി.കെ.വിനോദ് കുമാര്‍, പവിത്രന് സി.നായര്‍, കെ.ശശി, കെ.നാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.