സ്കൂള്‍ ജീവനക്കാരന് 31 വര്‍ഷം തടവ്
1280179
Thursday, March 23, 2023 12:53 AM IST
കാസര്‍ഗോഡ്: രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്കൂള്‍ ജീവനക്കാരന് കോടതി 31 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കുമ്പള ബംബ്രാണ തലക്കളയിലെ കെ. ചന്ദ്രശേഖരനെ(56)യാണ് കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി(പോക്സോ) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം വീതം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നതിന് ചന്ദ്രശേഖരനെതിരെ കാസര്‍ഗോഡ് ടൗണ്‍, കുമ്പള പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി. പ്രതി സമാനമായ രണ്ടു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇനി രണ്ടു പോക്സോ കേസുകളില്‍ കൂടി വിധി പറയാനുണ്ട്.