കോടോം-ബേളൂര്‍ പഞ്ചായത്ത് ബജറ്റ്: പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്‍തൂക്കം
1280172
Thursday, March 23, 2023 12:53 AM IST
ഒടയംചാല്‍: പാര്‍പ്പിട പദ്ധതികള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ വികസനത്തിനും പ്രാമുഖ്യം നല്കി കോടോം ബേളൂര്‍ പഞ്ചായത്ത് ബജറ്റ്. ഒടയംചാലില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് എത്രയും വേഗം തുറക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആകെ 59,60,11,929 രൂപ വരവും, 59,10,19,915 രൂപ ചെലവും 49,92,014 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് ശ്രീജ മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ, ഗോപാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി കൃഷ്ണന്, ശ്രീലത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.