മ​ണ്ണെ​ണ്ണ ഉ​ള്ളി​ല്‍​ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, March 21, 2023 10:12 PM IST
കാ​സ​ര്‍​ഗോ​ഡ്: മ​ണ്ണെ​ണ്ണ ഉ​ള്ളി​ല്‍​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പാ​ണ​ലം പെ​രു​മ്പ​ള ക​ട​വി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പാ​റ​പ്പു​റം മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ​യും ഫ​മീ​ന​യു​ടെ​യും മ​ക​നും നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യു​മാ​യ എം.​എ. ഉ​മ്മ​ര്‍ അ​ഫ്താ​ബു​ദ്ദീ​ന്‍ (16)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന കെ​മി​സ്ട്രി ഉ​ള്‍​പ്പെ​ടെ നാ​ലു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഫീ​ല, ഫാ​ത്തി​മ.