മരുതോം വനത്തില്‍ കാട്ടുതീ
1279589
Tuesday, March 21, 2023 12:51 AM IST
രാജപുരം: മരുതോം വനത്തിന്റെ ഭാഗമായ മൊട്ടയംകൊച്ചി ശിവഗിരിയില്‍ തീപിടുത്തം. 25 എക്കറോളം സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും തീപിടിച്ച സ്ഥലത്തേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ വാഹനമെത്തിക്കാന്‍ കഴിഞ്ഞില്ല.
വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമായി. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.