വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പരിഗണിക്കും: കേന്ദ്ര സഹമന്ത്രി
1279586
Tuesday, March 21, 2023 12:51 AM IST
തൃക്കരിപ്പൂര്‍: വലിയപറമ്പിന്റെയും ബേക്കലിന്റെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദേശ-ആഭ്യന്തര സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പരിഗണിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായ്ക് പറഞ്ഞു. തൃക്കരിപ്പൂര്‍ തങ്കയം ഉത്തമന്തില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
തീര്‍ഥാടന ടൂറിസത്തിന്റെ പുരോഗതിക്കായി 2014-15 വര്‍ഷത്തില്‍ ആരംഭിച്ച "പ്രസാദ്' പദ്ധതിയില്‍ ഇന്ത്യയിലെ തീര്‍ഥാടന പുനരുജ്ജീവനം ആത്മീയ വര്‍ധനവ് ലക്ഷ്യമിട്ട് നടപ്പാക്കി വരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലെ വികസനത്തിന് പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അനുകൂല നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശ് ദര്ശന് പദ്ധതിയിലൂടെ ആഭ്യന്തര വിനോദ സഞ്ചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കേന്ദ്രത്തിന് നേരിട്ട് ഇടപെടാന്‍ കഴിയാത്ത ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.