പഠനോത്സവം നടത്തി
1279332
Monday, March 20, 2023 1:07 AM IST
രാജപുരം: ഹോളി ഫാമിലി എഎല്‍പി സ്കൂളിലെ പഠനോത്സവം മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോര്‍ജ് ആടുകുഴി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വനജ ഐത്തു, മുഖ്യാധ്യാപകന്‍ കെ.ഒ. എബ്രഹാം, സുനിത ശശി, ഷീജ ജോസ്, ഡോണ്‍സി ജോജോ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞുപോകുന്ന അക്കാദമിക് വര്‍ഷം കുട്ടികള്‍ ആര്‍ജിച്ചെടുത്ത പഠനനേട്ടങ്ങളും ശേഷികളും പഠനോത്സവത്തില്‍ അവതരിപ്പിച്ചു. അധ്യാപകരായ ഷൈബി എബ്രഹാം, സോണി കുര്യന്, ചൈതന്യ ബേബി, ശ്രുതി ബേബി, അനില തോമസ്, അലീന ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി.
ഉദിനൂര്‍: തടിയന്‍കൊവ്വല്‍ എഎല്‍പി സ്കൂളിലെ പഠനോത്സവം പഞ്ചായത്തംഗം രവീന്ദ്രന് മാണിയാട്ട് ഉദ്ഘാടനം ചെയ്തു. യു. രജീഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. വിനു കയ്യാനിക്കല്‍, മുഖ്യാധ്യാപിക വി. ലളിത, കെ. സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.