സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ഇന്ന്
Monday, March 20, 2023 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പി​ന്തു​ണ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന​തി​നു​ള്ള സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങി. കാ​സ​ര്‍​ഗോ​ഡ് അ​ണ​ങ്കൂ​രി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് വ​നി​താ​ശി​ശു വി​ക​സ​ന മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് റൂം ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍.​എ.​ നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.

സം​സ്ഥാ​ന​ത്ത് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​നു വേ​ണ്ടി സ്വ​ന്തം കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 61.23 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ വ​ര്‍​ദി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും അ​തി​ക്ര​മ​ങ്ങ​ള്‍ അ​തി​ജീ​വി​ച്ച​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗ്, വൈ​ദ്യ​സ​ഹാ​യം, ചി​കി​ത്സ, നി​യ​മ​സ​ഹാ​യം, പോ​ലീ​സ് സം​ര​ക്ഷ​ണം, സു​ര​ക്ഷി​ത അ​ഭ​യം എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ ഉ​റ​പ്പു​വ​രു​ത്തി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ട്ട​വ​ര്‍​ക്ക് അ​ഞ്ചുദി​വ​സം വ​രെ ഇ​വി​ടെ താ​മ​സി​ക്കാം. ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ആ​ണ് സെ​ന്‍റ​റി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 2019ലാ​ണ് സെ​ന്‍റ​ര്‍ സ്‌​കീം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.