ബളാല്‍ മണ്ഡലത്തില്‍ ഹാത് സെ ഹാത് ജോഡോ അഭിയാന് നടത്തി
1279044
Sunday, March 19, 2023 1:44 AM IST
കൊന്നക്കാട്: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എഐസിസി ആരംഭിച്ച ഹാത് സെ ഹാത് ജോഡോ അഭിയാന് പദ്ധതിയുടെ ഭാഗമായി ബളാല്‍ മണ്ഡലത്തില്‍ ബൂത്ത് തല പ്രചാരണവും ഭവന സന്ദര്‍ശനവും സംഘടിപ്പിച്ചു. ഇതോടൊപ്പം കെപിസിസി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള 138 ചലഞ്ചിന്റെ ഉദ്ഘാടനം 124-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സിറില്‍ സെബാസ്റ്റ്യനില്‍ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവന്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗം പി.സി. രഘുനാഥന്, സേവാദള്‍ സംസ്ഥാന സെക്രട്ടറി സ്കറിയ കാഞ്ഞമല, ജവഹര്‍ ബാല്‍ മഞ്ച് മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ സുബിത് ചെമ്പകശേരി, സിയുസി പ്രസിഡന്റ് മോഹനന് തിമിരി, സെക്രട്ടറി സീത ലക്ഷ്മി, തങ്കമണി അടുക്കത്തില്‍, വിന്‍സന്റ് കുന്നോല എന്നിവര്‍ പങ്കെടുത്തു.