ഉഡുപ്പി-കരിന്തളം വൈദ്യുതി ലൈന്: നഷ്ടപരിഹാരത്തിനായി പ്രക്ഷോഭം നടത്തുമെന്ന് കര്ഷക കോണ്ഗ്രസ്
1279039
Sunday, March 19, 2023 1:44 AM IST
കാസര്ഗോഡ്: ജില്ലയിലെ മലയോര പഞ്ചായത്തുകളിലൂടെ ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതി ലൈന് വലിക്കുമ്പോള് കര്ഷകര്ക്കുണ്ടാകുന്ന നഷ്ടങ്ങള്ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് കര്ഷക കോണ്ഗ്രസ്.
ഇതിനായി അധികൃതരുമായി ബന്ധപ്പെട്ട് ചര്ച്ച നടത്താനും പരിഹാരമുണ്ടായില്ലെങ്കില് കര്ഷകരെ അണിനിരത്തി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനും കര്ഷക കോണ്ഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡോ. ടിറ്റോ ജോസഫ്, അനില് വാഴുന്നോറടി, പുഴനാട് ഗോപാലകൃഷ്ണന്, എന്.എ. ജോയ്, അന്നമ്മ മാത്യു, ദിവാകരന് കരിച്ചേരി, ബിനോയ് ആന്റണി, സി.വി. ബാലകൃഷ്ണന്, പി. കേളു, എം. കുഞ്ഞിരാമന്, എം. കരുണാകരന് നായര്, സി.എ. ബാബു, സന്തോഷ് കൊളത്തൂര്, നോബിള്, രാജേന്ദ്രന് മൊട്ടമ്മല് എന്നിവര് പ്രസംഗിച്ചു.