സിപിഎം രാഷ്ട്രീയത്തിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു: പി.കെ. ഫൈസല്‍
1279038
Sunday, March 19, 2023 1:44 AM IST
കാസര്‍ഗോഡ്: ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം പാര്‍ട്ടി പരിപാടികള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
കെപിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ കെ. സുധാകരന്റെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം സിപിഎം തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ വലിയപറമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളും വനിതാ പ്രവര്‍ത്തകരും എത്തിയത് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം കാഞ്ഞങ്ങാട് നടന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയം വിട്ട് നല്കിയതും ഇതുപോലെയാണ്.
വലിയപറമ്പ് പഞ്ചായത്തുമായി ബന്ധപ്പെട്ട സംഭവം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കോണ്‍ഗ്രസ് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.