ന​വോ​ദ​യ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ അ​പേ​ക്ഷ തീ​യ​തി നീ​ട്ടി‌
Thursday, February 9, 2023 1:08 AM IST
പെ​രി​യ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ആ​റാം ക്ലാ​സി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി.
നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍/സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ത്തി​ല്‍ അ​ഞ്ചാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​ന്ന​വ​രും, 2011 മേ​യ് ഒ​ന്നി​നും, 2013 ഏ​പ്രി​ല്‍ 30നും ​ഇ​ട​യി​ല്‍ ജ​നി​ച്ച​വ​ര്‍​ക്കും, ജി​ല്ല​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് https:cbseitms.rcil.gov.in/nvs/Index/Registration, www. znavodaya.gov.in നേ​ര​ത്തെ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും തി​രു​ത്ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ 16,17 തീ​യ​തി​ക​ളി​ല്‍ ഈ ​വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി തി​രു​ത്താ​ന്‍ സാ​ധി​ക്കും. ഫോ​ണ്‍: 8921080165, 8943822335, 9447283109.