അ​ഗ്രി​ഫെ​സ്റ്റി​ന് നാ​ളെ തു​ട​ക്കം
Friday, February 3, 2023 12:38 AM IST
ചെ​റു​വ​ത്തൂ​ര്‍: ചെ​റു​വ​ത്തൂ​രി​ല്‍ ന​ട​ക്കു​ന്ന നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗ്രി ഫെ​സ്റ്റ് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സി​നി​മാ​താ​രം മാ​സ്റ്റ​ര്‍ ശ്രീ​പ​ദ് (മാ​ളി​ക​പ്പു​റം ഫെ​യിം) വി​ശി​ഷ്ടാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങി​ലെ​ത്തും. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ണ​ന​ത്തി​നു​മൊ​പ്പം ഉ​ല്ലാ​സ​ത്തി​നാ​യു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ​യും ഫെ​സ്റ്റി​ല്‍ ഒ​രു​ക്കും. 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ത​ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും.