തോട്ട പൊട്ടിച്ച് മീന്‍ പിടിക്കുന്നതായി പരാതി
1263899
Wednesday, February 1, 2023 12:48 AM IST
രാജപുരം: പനത്തടി തച്ചര്‍കടവ് പുഴയുടെ വിവിധ ഭാഗങ്ങളില്‍ തോട്ടപൊട്ടിച്ച് അനധികൃത മീന്‍ പിടിത്തം വ്യാപകമായതായി പരാതി.
വേനല്‍ കടുത്തതോടെ പുലിക്കടവ്, തച്ചര്‍കടവ്, പനക്കയം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനും കുളിക്കുന്നതിനും അലക്കുന്നതിനുമെല്ലാം ആശ്രയിക്കുന്ന കടവുകള്ക്ക സമീപത്താണ് വ്യാപകമായി തോട്ട പൊട്ടിച്ച് വെള്ളം മലിനമാക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.