30 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി
Tuesday, January 31, 2023 12:37 AM IST
മ​ഞ്ചേ​ശ്വ​രം: മി​യാ​പ​ദ​വി​ല്‍ 100 കി​ലോ​യോ​ളം ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ 30 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ മി​യാ​പ​ദ​വ് കു​ളൂ​രി​ലെ മു​സ്ത​ഫ (26)യെ ​അ​റ​സ്റ്റ് ചെ​യ്തു. കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന​ക​ത്ത് വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് കീ​ഴി​ലു​ള്ള സ്‌​ക്വാ​ഡാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം ഇവിടെയെത്തിയത്.