പി​ക്ക​പ്പ് വാ​ന്‍ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, January 30, 2023 10:39 PM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ പാ​റ​പ്പ​ള്ളി​യി​ല്‍ പാ​ണ​ത്തൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ന്‍ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍ പ​ന​ത്ത​ടി സ്വ​ദേ​ശി യൂ​സ​ഫ് (33) മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വാ​ന്‍ കു​റ്റി​ക്കോ​ലി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ശ്രീ​യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പാ​ടേ ത​ക​ര്‍​ന്ന വാ​നി​ന്‍റെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​യ യൂ​സ​ഫി​നെ കാ​ഞ്ഞ​ങ്ങാ​ട് അ​ഡീ​ഷ​ണ​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ന​സ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചു​ള​ളി​ക്ക​ര​യി​ലെ റ​സാ​ക്കി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സി (19) നെ ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പൂ​ടം​ക​ല്ല് ടൗ​ണി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് പ​ഴ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​രി​ച്ച യൂ​സ​ഫ്. പ​ഴ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ചെ​റു​പ​ന​ത്ത​ടി​യി​ലെ പ​രേ​ത​നാ​യ അ​റ​ബ്‌​ലാ​ൻ​ഡ് അ​ബ്ദു​ള്ള ഹാ​ജി​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ഹൈ​ല. മ​ക്ക​ള്‍: നി​ദാ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍, ഹ​നീ​ഫ, ഫൈ​സ​ല്‍, സാ​ദി​ഖ്, സീ​ന​ത്ത് (മു​ട്ടു​ന്ത​ല), പ​രേ​ത​നാ​യ മൊ​യ്തീ​ന്‍ കു​ഞ്ഞി.