വെള്ളച്ചാല് എംആര്എസില് വിജയോത്സവം നടത്തി
1263265
Monday, January 30, 2023 12:42 AM IST
ചെറുവത്തൂര്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വെള്ളച്ചാല് മോഡല് റസിഡന്ഷ്യല് സ്കൂളില് കഴിഞ്ഞ എസ്എസ്എല്സി പരീക്ഷയില് മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു. വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികള്ക്കും ഉപഹാരം നല്കി. എം. രാജഗോപാലന് എംഎല്എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം കൊട്ടറ വാസുദേവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര് എസ്. മീനാറാണി, ഡയറ്റ് പ്രിന്സിപ്പല് ഡോ. രഘുരാമ ഭട്ട്, നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര് സതീഷ് കുമാര്, പി.ബി. ബഷീര്, സി. പ്രീതിക, കെ.എന്. പ്രഭ, മുഖ്യാധ്യാപകന് ടി.എസ്. അനില് കുമാര്, സ്റ്റാഫ് സെക്രട്ടറി എം.സി. നിഖിലേഷ് എന്നിവര് പ്രസംഗിച്ചു.