റാണിപുരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം
1262713
Saturday, January 28, 2023 1:32 AM IST
പാണത്തൂര്‍: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് പാണത്തൂര്‍ റോയല്‍ ക്ലബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളില്‍ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നും പാണത്തൂര്‍ - കുണ്ടുപ്പള്ളി - റാണിപുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് കെ.ബാലന് അധ്യക്ഷത വഹിച്ചു. എസ്. മധുസൂദനന്, ശിവേന്ദ്രന്‍ അബു, സി.എസ്. സന്തോഷ് കുമാര്‍, മോഹനന് കുണ്ടുപ്പള്ളി, എം.കെ.ഭാസ്കരന്, പി.കെ.രാജന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ബി.സുരേഷ് കുമാര്‍ - പ്രസിഡന്റ്, ജോണ്സണ് ജോസഫ് - വൈസ് പ്രസിഡന്റ്, പി.എന്‍.സുനില്‍കുമാര്‍ - സെക്രട്ടറി, ബി.വി.സതീഷ് - ജോയിന്റ് സെക്രട്ടറി, എന്‍. ഉമേശന് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.