പ്രഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
1262401
Thursday, January 26, 2023 12:50 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്, സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്മെന്റ് പ്ലെയ്സ്മെന്റ് സെല്‍ എന്നിവര്‍ സംയുക്തമായി എന്‍എസ്ഇ ലൈവ് ട്രേഡിംഗ് എന്ന വിഷയത്തില്‍ പ്രഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്ലെയ്സ്മെന്റ് സെല്‍ ഡയറക്ടര്‍ പ്രഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷെയര്‍ഖാന്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ എം.റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഷെയര്‍ഖാന്‍ ബിസിനസ് പാര്‍ട്ണര്‍ പി.ഗണേഷ് വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രഫ. രവികുമാര്‍ ജാസ്തി സ്വാഗതവും കാവ്യ പി.ഹെഗ്ഡെ നന്ദിയും പറഞ്ഞു.