വെള്ളരിക്കുണ്ട് - കോഴിക്കോട് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു
1262390
Thursday, January 26, 2023 12:49 AM IST
വെള്ളരിക്കുണ്ട്: കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് കോവിഡ് കാലത്തിനു മുമ്പ് സര്‍വീസ് നടത്തിയിരുന്ന വെള്ളരിക്കുണ്ട് - കോഴിക്കോട് പകല്‍ സര്‍വീസ് പുനരാരംഭിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകള്‍ക്ക് ഏറെ ഉപകാരപ്രദമായ സര്‍വീസ് വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തമായിരുന്നു.
കാഞ്ഞങ്ങാട് നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് 7.15ന് വെള്ളരിക്കുണ്ട്, എട്ടിന് ചെറുപുഴ, 8.50 ന് പയ്യന്നൂര്‍ വഴി 10ന് കണ്ണൂരും 12.45ന് കോഴിക്കോടും എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് ദേശീയ പാതയിലൂടെ കാഞങ്ങാട്ടേക്ക് മടങ്ങും.