മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, January 24, 2023 1:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍​ല​മെ​ന്‍ററി അ​ഫ​യേ​ഴ്സിന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​റം ഫോ​ര്‍ ഡെ​മോ​ക്ര​സി ആ​ന്‍​ഡ് സോ​ഷ്യ​ല്‍ ജ​സ്റ്റി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി. വെ​ള​ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​ഫ്ഡി​എ​സ്ജെ ജി​ല്ലാ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ജോ ജെ. ​അ​റ​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി. സെ​ന്‍റ് ജൂ​ഡ്സ് സ്‌​കൂ​ള്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ റി​ന്‍​സി ഏ​ബ്ര​ഹാം, വ​ര​ക്കാ​ട് സ്‌​കൂ​ള്‍ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​ലി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ പാ​ലാ​വ​യ​ല്‍ സെന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ജോ​യ​ല്‍ ജോ​ണ്‍ ഒ​ന്നാം സ്ഥാ​ന​വും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സി​ലെ ലി​നോ​ള്‍​ഡ് മാ​ത്യു ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഉ​പ​ന്യാ​സ​ര​ച​ന​യി​ല്‍ പാ​ലാ​വ​യ​ല്‍ സെ​ന്‍റ്ജോ​ണ്‍​സി​ലെ ആ​ന്‍ മെ​റി​ന്‍ ജോ​സ്, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സി​ലെ ആ​ദ​ര്‍​ശ് ജി.​ടോം എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വ​ര​ക്കാ​ട് സ്‌​കൂ​ളി​ലെ വി​പ​ഞ്ചി​ക സ​ന്തോ​ഷ്, അ​ശ്വ​തി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സി​ലെ ഷാ​നി​യ എം.​തോ​മ​സ്, ആ​ന്‍റണി ജെ. ​മ​ഞ്ഞ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. വി​ജ​യി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.