കാറ്റില്‍ വീടു തകര്‍ന്നു
1261344
Monday, January 23, 2023 1:02 AM IST
കരിവേടകം: ശക്തമായ കാറ്റില്‍ വീട് പൂര്‍ണമായും നിലംപൊത്തി.
കൊളം കുന്നുമ്മല്‍ കോളനിയിലെ കണ്ണന്റെ വീടാണ് ശനിയാഴ്ച രാത്രി തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ കണ്ണനും ഭാര്യ കാര്‍ത്യായനിയും വീടിന് പുറത്ത് കിടന്നുറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. പഞ്ചായത്തംഗങ്ങളായ ജോസഫ് പാറത്തട്ടേല്‍, അശ്വതി അജിത്കുമാര്‍, ജില്ല പട്ടികവര്‍ഗ വിഭാഗം ഓഫീസര്‍ മല്ലിക, പ്രമോട്ടര്‍ ആര്.അനില്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
നാടകോത്സവം സമാപിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നടന്ന വിദ്വാന് പി നാടകോത്സവം സമാപിച്ചു. സമാപനസമ്മേളനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പി.പി.കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം എ.ദാമോദരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കൃഷ്ണന്, വി.വി.തുളസി, കെ.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കെ.വി.ജയന് സ്വാഗതവും ശിവജി വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.