"ശ​ങ്ക​രം​പാ​ടി​യി​ലെ മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത​ര്‍​ക്ക് പ​തി​ച്ചു​ന​ല്‍​ക​ണ​ം'
Friday, December 9, 2022 12:41 AM IST
ക​രി​വേ​ട​കം: കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് ശ​ങ്ക​രം​പാ​ടി​യി​ല്‍ സ​ര്‍​വേ ന​മ്പ​ര്‍ 1/1 എ 1 ​ല്‍​പെ​ട്ട 11 ഏ​ക്ക​ര്‍ മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത​ര്‍​ക്ക് പ​തി​ച്ചു​ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. ഈ ​ഭൂ​മി​യി​ലെ ആ​ദാ​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ക​രി​വേ​ട​കം വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍​നി​ന്ന് പ​ര​സ്യ​ലേ​ലം വി​ളി​ച്ച് ന​ല്‍​കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ 60 പേ​രു​ണ്ട്.

അ​തി​ലേ​റെ ആ​ളു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍​ത​ന്നെ ഭൂ​ര​ഹി​ത​രാ​യി​ട്ടു​ണ്ടെ​ന്നും കു​റ്റി​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.