സര്‍വലാശാല വനിതാ കബഡിഇന്നു സെന്റ് പയസ് കോളജില്‍
1245969
Monday, December 5, 2022 1:04 AM IST
രാജപുരം: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് വനിതാ വിഭാഗം കബഡി ചാമ്പ്യന്‍ഷിപ്പ് ഇന്നു രാജപുരം സെന്റ് പയസ് ടെന്ത് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 10നു കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍ ഡോ.എം.ഡി. ദേവസ്യ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 21 മുതല്‍ ചെന്നൈ അമിറ്റ് യൂണിവേഴ്സിറ്റിയില്‍ വച്ച് നടക്കുന്ന ദക്ഷിണേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യൂണിവേഴ്സിറ്റി ടീമിനെ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും.
പ്രതിഷേധിച്ചു
കൊന്നക്കാട്: വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടക്കുന്ന സമരത്തെ ചില കുത്സിതശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ കൊന്നക്കാട് സെന്റ് മേരീസ് ഇടവക പൊതുയോഗം പ്രതിഷേധം രേഖപ്പെടുത്തി. ഫാ.ജോര്‍ജ് വെള്ളരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുര്യന് ആയിരമല പ്രമേയം അവതരിപ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഷോണി കാരിക്കാട്ട് പ്രസംഗിച്ചു.