ബൈബിൾ കൺവൻഷന് തുടക്കം
1245033
Friday, December 2, 2022 12:33 AM IST
ബദിയടുക്ക: ബദിയടുക്ക: കേരള സഭാ നവീകരണത്തോടനുബന്ധിച്ച് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കണ്‍വന്‍ഷനും തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ പാരായണ മാസാചരണത്തിനും ബദിയടുക്ക സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കമായി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തുടർന്ന് ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ബൈബിൾ കൺവൻഷനും നടന്നു. മോൺ. ആന്റണി മുതുകുന്നേൽ, ഫാ. ജോര്‍ജ് വള്ളിമല എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കാസർഗോഡ് സോൺ ബൈബിൾ കമ്മീഷൻ ജനറൽ കൺവീനർ ഫാ.ജോസഫ് ചെമ്പൊട്ടിക്കൽ, ബദിയടുക്ക പള്ളി വികാരി ഫാ. ജോൺ നൂറൻമാക്കൽ തുടങ്ങിയവർ കൺവൻഷന് നേതൃത്വം നൽകി.
ബൈബിൾ കൺവൻഷന്റെ ആരംഭദിവസമായ ഇന്നലെ എല്ലാ ഇടവകകളിൽനിന്നും സംഘടനാ പ്രതിനിധികളടക്കം ബൈബിളിലെ 73 പുസ്തകങ്ങളെ ഉൾപ്പെടുത്തി 73 പേർ ബൈബിൾ പ്രതിഷ്ഠയിൽ പങ്കെടുത്തു. അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ പ്രതിഷ്ഠാ റാലിക്ക് നേതൃത്വം നൽകി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.സ്റ്റാനി പെരേര, റവ.ഡോ.ടോം ഓലിക്കരോട്ട്, ഫാ.ബെന്നി പുത്തന്‍നട എന്നിവര്‍ സംബന്ധിക്കും.
നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാനന്തവാടി രൂപത സഹായമെത്രാന്‍ മാർ അലക്സ് താരാമംഗലം കാര്‍മികത്വം വഹിക്കും.