കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Wednesday, November 30, 2022 10:21 PM IST
മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി ടോ​ള്‍ ഗേ​റ്റി​ന് സ​മീ​പം ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ ആ​ദൂ​ര്‍ സ്വ​ദേ​ശി വ​സ​ന്ത്കു​മാ​ര്‍ റാ​യി (55)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​ത് ക​ര്‍​ണാ​ട​ക​യു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ മം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ടം വ​രു​ത്തി​യ ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി ര​ക്ഷ​പ്പെ​ട്ട ലോറി ഡ്രൈ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​കയാണ്.