അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് വ​ധ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍
Tuesday, November 29, 2022 12:45 AM IST
മ​ഞ്ചേ​ശ്വ​രം: മു​ഗു​വി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​നെ ദു​ബാ​യി​ല്‍ നി​ന്ന് വി​ളി​ച്ചു​വ​രു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​മാ​യ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി. പൈ​വ​ളി​ഗെ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷു​ഹൈ​ബി (26)നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ പ​ന്ത്ര​ണ്ടാം പ്ര​തി​യാ​യ ഇ​യാ​ള്‍ മ​ര്‍​ദ​ന​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്. കൊ​ല​യ്ക്ക് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ആ​കെ 19 പ്ര​തി​ക​ളാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ ജൂ​ണ്‍ 26 നാ​ണ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട​ത്. ദു​ബാ​യി​ലേ​ക്ക് കൊ​ടു​ത്ത​യ​ച്ച വി​ദേ​ശ ക​റ​ന്‍​സി ന​ഷ്ട​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ല്‍ ക​ലാ​ശി​ച്ച​ത്. മ​ഞ്ചേ​ശ്വ​ര​ത്തെ സം​ഘം അ​ബൂ​ബ​ക്ക​റി‌‌‌‌‌‌‌ന്‍റെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തി​നും കൈ​മാ​റി​യ പ​ണം ദു​ബാ​യി​ല്‍ ഉ​ട​മ​സ്ഥ​ന് ല​ഭി​ച്ചി​ല്ല. സി​ദ്ദി​ഖ് പ​ണം ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടി​ലേ​ക്ക് വ​ിളി​ച്ചു​വ​രു​ത്തി​യ​ത്. മൂ​വ​രേ​യും കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും മൃ​ത​പ്രാ​യ​നാ​യ സി​ദ്ദി​ഖി​നെ ബ​ന്തി​യോ​ട് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ഉ​പേ​ക്ഷി​ക്കുക​യു​മാ​യി​രു​ന്നു.