പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
1243116
Friday, November 25, 2022 1:00 AM IST
മാലക്കല്ല്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഏറ്റെടുത്ത് സ്കൂളുകളും. മാലക്കല്ല് സെന്റ്മേരീസ് സ്കൂളില്‍ ഫുട്ബോള്‍ ആവേശത്തിനൊപ്പം കുട്ടികളില്‍ പത്രവായന കൂടി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകകപ്പ് വാര്‍ത്തകളെ അടിസ്ഥാനമാക്കി എല്ലാ ദിവസവും കുട്ടികള്‍ക്കായി പ്രശ്നോത്തരി നടത്തുന്നു. ശരിയുത്തരം എഴുതുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പരിപാടികള്‍ക്ക് മുഖ്യാധ്യാപകന്‍ എം.എ.സജി, സ്റ്റാഫ് സെക്രട്ടറി ഫാ.ജോബി കാച്ചിലോനിക്കല്, നൗഫല്‍, രാജു തോമസ് എന്നിവര്‍ നേതൃത്വം നല്കി.
ബ്ലോക്ക് കൺവൻഷൻ നടത്തി
വെള്ളരിക്കുണ്ട്: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ പരപ്പ ബ്ലോക്ക് കൺവൻഷൻ വെള്ളരിക്കുണ്ടിൽ ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജോസ്മോൻ സിറിയക് അധ്യക്ഷത വഹിച്ചു. കെ.വി.സുഗതൻ, കെ.ജെ. രതീഷ് മുട്ടത്ത്, അഭിൻ മോഹൻ,ജോയിച്ചൻ മച്ചിയാനിക്കൽ, ബിജു ഏബ്രാഹം കനകപ്പള്ളി എന്നിവർ പ്രസംഗിച്ചു.